Tamilnadu MP A.Ganeshamurthy passed away
ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നത്.
അതേസമയം അമിത അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മുറിയില്‍ നിന്നും വെള്ളത്തില്‍ കലക്കിയ ഉറക്ക ഗുളിക കണ്ടെത്തിയിരുന്നു. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഈറോഡില്‍ നിന്നുള്ള എംപിയാണ് ഗണേശമൂര്‍ത്തി.
ഇത്തവണ ഈറോഡ് സീറ്റില്‍ ഡി.എം.കെയാണ് മത്സരിക്കുന്നത്. പകരം നല്കിയ സീറ്റിലും ഗണേശമൂര്‍ത്തിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതില്‍ ഗണേശമൂര്‍ത്തി മനോവിഷമത്തിലായിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
Keywords: A.Ganeshamurthy, Tamilnadu MP, Election, Suicide
COMMENTS