കോട്ടയം: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം പരിഭവം പറഞ്ഞ പിസി ജോര്‍ജ്ജ് മലക്കം മറിഞ്ഞ് അനില്‍ ആന്റണിക്കൊപ്പം ചേര്‍ന്...
കോട്ടയം: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം പരിഭവം പറഞ്ഞ പിസി ജോര്‍ജ്ജ് മലക്കം മറിഞ്ഞ് അനില്‍ ആന്റണിക്കൊപ്പം ചേര്‍ന്നു. പ്രചരണത്തിന് മുന്നോടിയായി വീട്ടിലെത്തിയ അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ്. മാത്രമല്ല മധുരം നല്‍കിയാണ് പിസി ജോര്‍ജ്ജ് അനിലിനെ സ്വീകരിച്ചത്.
പ്രചാരണത്തിന് താനുണ്ടാകുമെന്ന ഉറപ്പും പിസി ജോര്‍ജ്ജ് നല്‍കി. താന്‍ മത്സരിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനില്‍ ആന്റണിക്ക് സഭ നേതൃത്വങ്ങളില്‍ നിന്ന് കിട്ടിയേക്കില്ലെന്നും അതിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും ജോര്‍ജ്ജ് ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു. മുതിര്‍ന്ന നേതാവായ ജോര്‍ജിന്റെ പിന്തുണ തനിക്കുണ്ടാകും. പിസി ജോര്‍ജിന്റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാന്‍ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്റണി പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് അനില്‍ ആന്റണി പിസി ജോര്‍ജ്ജിനെ കാണാന്‍ എത്തിയത്.
Key words: PC George, Anil Antony, BJP
COMMENTS