Patanjali tendered apology to Supreme court for misleading advertisements
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പു പറഞ്ഞ് പതഞ്ജലി ആയുര്‍വേദ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ കേസിലാണ് പതഞ്ജലി എം.ഡി സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞ് സത്യവാങ്മൂലം നല്‍കിയത്.
നിയമവാഴ്ചയോട് ബഹുമാനമാണെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും പറയുന്നുണ്ട്. പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കിയ കോടതി കേസില്‍ എം.ഡി ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബ രാംദേവും ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ബാബ രാംദേവ് നടത്തിയ അപവാദപ്രചാരണത്തിനെതിരെ ഐ.എം.എ നല്‍കിയ പരാതിയിലാണ് കോടതി നടപടി.
Keywords: Supreme court, Patanjali, Apology, advertisement
COMMENTS