പത്തനംതിട്ട: ലേക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത...
പത്തനംതിട്ട: ലേക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി എത്തിയത്.
ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പറഞ്ഞു. കേരളത്തില്‍ അഴിമതി സര്‍ക്കാരാണ് ഉള്ളതെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇവിടെ ശത്രുക്കളായവര്‍ ദില്ലിയില്‍ ബന്ധുക്കളാണ്. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ. ഇവിടെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. എന്നാല്‍ ദില്ലിയില്‍ ഇവര്‍ കെട്ടിപ്പിടിക്കുന്നു. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവര്‍ ദില്ലിയില്‍ സഖ്യത്തിലാണ്.
റബര്‍ വിലവര്‍ദ്ധനയില്‍ യുഡിഎഫും എല്‍ഡിഎഫും കണ്ണടച്ചുവെന്നും മോദി കുറ്റപ്പെടുത്തി. പൂഞ്ഞാര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയ മോദി വൈദികന്‍ ആക്രമിക്കപ്പെട്ടുവെന്നും കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയെന്നും വിമര്‍ശിച്ചു.
Key words: Narendra Modi, Lok Sabha Election, Anil Antony
COMMENTS