ബംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. കഡബയിലെ സ...
ബംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. കഡബയിലെ സര്‍ക്കാര്‍ പി യു കോളേജിലെ മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിനികളും മലയാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ മലപ്പുറം സ്വദേശി അബിന്‍ (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എം.ബി.
എ ബിരുദധാരിയാണിയാള്‍. തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്.
വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
COMMENTS