തൃശൂര്‍: നിറത്തിന്റെ പേരില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ നര്‍ത്തകി കലാമണ്ഡലം സത്യഭാമ താന്‍ ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഫേസ്ബുക്...
തൃശൂര്‍: നിറത്തിന്റെ പേരില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ നര്‍ത്തകി കലാമണ്ഡലം സത്യഭാമ താന്‍ ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും അവര്‍ പറഞ്ഞു.
ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നല്‍കിയതെന്നും ആര്‍.എല്‍.വി രാമകൃഷ്ണന് പരമാവധി വേദി നല്‍കിയെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
ആര്‍ എല്‍ വി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം.
പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ക്ഷമാപണം നടത്താന്‍ തയ്യാറാകാതെയുമിരുന്ന സത്യഭാമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവര്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
COMMENTS