e - kyc mustering stopped due to server failure
തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ് താത്കാലികമായി നിര്‍ത്തിവച്ചു. മന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പ്രശ്‌ന പരിഹാരത്തിനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടുന്നതായും മന്ത്രി അറിയിച്ചു.
മഞ്ഞ കാര്‍ഡുകാര്‍ക്ക് ഇന്നു തന്നെ മസ്റ്ററിങ് നടത്തുമെന്നും പിങ്കുകാര്‍ക്ക് മറ്റൊരു ദിവസം നടത്തുമെന്നും അരി വിതരണം മൂന്നു ദിവസത്തേക്ക് പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. അതേസമയം മസ്റ്ററിങ്ങിനെ തുടര്‍ന്ന് ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
Keywords: Server failure, Ration, Rice, Minister
COMMENTS