അടൂർ: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന കോൺഗ്രസിന്റെ പരാതിയെ തുടർന്ന് പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്കിനോട് ജില്ലാ കളക്...
അടൂർ: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന കോൺഗ്രസിന്റെ പരാതിയെ തുടർന്ന് പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്കിനോട് ജില്ലാ കളക്ടർ വിശദീകരണം തേടി.
കുടുംബശ്രീ വഴി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്ക് പദ്ധതി വഴി തൊഴിൽ വാഗ്ദാനം നടത്തി തുടങ്ങിയവയാണ് കോൺഗ്രസ് പാർട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ.
ഭരണസംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ഇതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, പരാതി കഴമ്പില്ലാത്തതാണെന്നാണ് തോമസ് ഐസക്കും എൽഡിഎഫും പറയുന്നത്. കളക്ടർ വിശദീകരണം തേടിയതിലൂടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് സുരേഷ് കുമാർ പറഞ്ഞു.
ഐസക്കിനെതിരെ സമാനമായ പരാതി നേരത്തെയും കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്തിരുന്നു.
COMMENTS