ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 26 രൂപയോളമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാ...
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 26 രൂപയോളമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് കമ്പനികള്‍ 19 കിലോ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയും കൂടും. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം ബജറ്റ് ദിനത്തില്‍ ഫെബ്രുവരി 1 ന് 14 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ സിലിണ്ടറിന്റെ വില 25 രൂപ വര്‍ദ്ധിപ്പിക്കുകയായിരുന്നു. പുതിയ നിരക്കുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
പുതിയ നിരക്ക് അനുസരിച്ച് കേരളത്തില്‍ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയര്‍ന്നു.
Key words: Cooking gas, Prices Hike
COMMENTS