ബംഗളൂരു: ബെംഗളൂരുവിലെ കൊടിഗെഹള്ളിയില്‍ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ ദേവനഗറിലെ ലക്ഷ്മി ജ്...
ബംഗളൂരു: ബെംഗളൂരുവിലെ കൊടിഗെഹള്ളിയില്‍ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടെ ദേവനഗറിലെ ലക്ഷ്മി ജ്വല്ലറിയിലേക്ക് ബൈക്കുകളിലെത്തിയ നാല് അക്രമികളാണ് വെടി ഉതിര്‍ത്തത്. മോഷണശ്രമത്തെത്തുടര്‍ന്നായിരുന്നു വെടിവെപ്പ്.
മോഷ്ടാക്കള്‍ ജ്വല്ലറി ഉടമയോട് പണം ആവശ്യപ്പെടുകയും എതിര്‍ത്തപ്പോള്‍ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. ഉടമയ്ക്കും മറ്റൊരു ജീവനക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Key words: Shooting, Bengaluru
COMMENTS