Again arrest attempt against Ernakulam DCC president Mohammad Shiyas
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവരടക്കമുള്ള 14 പേര്‍ക്ക് ജാമ്യം. ജാമ്യം ലഭിച്ച് ഇവര്‍ കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറി.
മുഹമ്മദ് ഷിയാസിനെതിരെ വീണ്ടും കേസ് ചുമത്തി അറസ്റ്റ് ചെയ്യാനായി പൊലീസ് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഷിയാസ് കോടതി മുറിയിലേക്ക് വീണ്ടും ഓടിക്കയറി.
നേരത്തെ അറസ്റ്റ് ചെയ്ത കേസില്‍ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം നശിപ്പിക്കാന്‍ ശ്രമിച്ചുയെന്ന് കേസെടുത്തായിരുന്നു പൊലീസ് വീണ്ടും അവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. നിലവില്‍ കോടതി മുറിയില്‍ കഴിയുന്ന ഇവരെ പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.
Keywords: Police, Arrest attempt, Mohammad Shiyas, Court
COMMENTS