ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടാണു തിരഞ്ഞെടുപ്പ് കമ്മിഷന് എസ് ബി ഐ കൈമാറിയത്. കോടതിയലക്ഷ്യ നടപടി സ്വീക...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടാണു തിരഞ്ഞെടുപ്പ് കമ്മിഷന് എസ് ബി ഐ കൈമാറിയത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു നടപടി.
ആകെ വിറ്റത് 22,217 കടപ്പത്രങ്ങളാണെന്നും ഇതില്‍ 22,030 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചെന്നും എസ്.ബി.ഐ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനു പെന്‍ ഡ്രൈവിലാണു വിവരങ്ങള്‍ കൈമാറിയതെന്നും ഇതിലെ രണ്ടു പി ഡി എഫ് ഫയലുകള്‍ക്കു പാസ്വേഡ് നല്‍കിയിട്ടുണ്ടെന്നും എസ്.ബി.ഐ പറയുന്നു.
2019 എപ്രില്‍ മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണു പെന്‍ ഡ്രൈവിലുള്ളത്. അതേസമയം, വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
Key words: SBI, Bond, Political Parties
COMMENTS