തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ആളും മരണത്തിന് കീഴടങ്ങി. ചികിത്സയി...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ആളും മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാള്‍ രാവിലെ മരിച്ചിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരന്‍ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണത്തില്‍ പൊള്ളല്‍ ഐ സി.യുവില്‍ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Key words: Tripunithura Blast, Death Again
COMMENTS