സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : അഴിമതിക്കേസിലും മറ്റും കുറ്റക്കാരനെന്നു ലോകായുക്ത വിധിച്ചാലും രാഷ്ട്രീയ നേതാക്കള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : അഴിമതിക്കേസിലും മറ്റും കുറ്റക്കാരനെന്നു ലോകായുക്ത വിധിച്ചാലും രാഷ്ട്രീയ നേതാക്കള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അനുമതി നല്കുന്ന നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കി.
ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത ബില്ലുകളിലൊന്നാണിത്. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയത് ഭരണപക്ഷത്തിന് തിരഞ്ഞെടുപ്പുകാലത്ത് ആശ്വാസമാണ്. പക്ഷേ, അഴിമതിക്കു മുന്നില്‍ ലോകായുക്തയെ നോക്കുകുത്തിയാക്കാന്‍ പോന്നതാണ് പുതിയ ഭേദഗതി.
2022 ഓഗസ്റ്റില്‍ കേരള നിയമസഭ പാസ്സാക്കി അയച്ച ബില്‍ ഗവര്‍ണര്‍ പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയുമായിരുന്നു. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണ് പാസ്സായിരിക്കുന്ന ബില്‍.
ഇതുള്‍പ്പെടെയുള്ള ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നില്ലെന്നു പറഞ്ഞു കേരള സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയുമായിരുന്നു.
ലോകായുക്ത ഉള്‍പ്പെടെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ വിട്ടിരുന്നത്.
ഇതോടെ, സര്‍ക്കാരിലുള്ളവര്‍ക്കെതിരേ ലോകായുക്ത ഒരു വിധി പുറപ്പെടുവിച്ചാലും അതു പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം കിട്ടുകയാണ്. ഫലത്തില്‍ കോടികള്‍ മുടക്കി ഒരുക്കിയിരിക്കുന്ന ലോകായുക്ത സംവിധാനത്തിനു പല്ലും നഖവും നഷ്ടപ്പെടുകയാണ്.
ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ലോകായുക്തയുടെ വിധിയുടെ പേരിലായിരുന്നു കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനു രാജിവയ്‌ക്കേണ്ടി വന്നത്. ഇതോടെയാണ് ലോകായുക്തയുടെ പല്ലും നഖവും പറിക്കാന്‍ നീക്കമാരംഭിച്ചത്.
Summary: The President of India approved the amendment bill that allows political leaders to remain in power even if the Lokayukta has found them guilty in corruption cases. The Bill also stipulates that the Governor, Chief Minister or the Government may hold a hearing and review or reject the decision of the Lokayukta.
COMMENTS