തിരുവനന്തപുരം: സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. പെ...
തിരുവനന്തപുരം: സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു.
പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നല്‍കിയെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു.
അതേസമയം, രവിയുടെ രാജി കെ.പി.സി.സി നേതൃത്വം തള്ളിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് രാജി അംഗീകരിക്കുന്ന നിലപാടിലേക്ക് നേതൃത്വം പോയിട്ടില്ല.
Key words: Palode Ravi, DCC
COMMENTS