ആമിര്‍ ഖാന്‍ നയകനായ ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നാഗര്‍ അന്തരിച്ചു. 19 വയസ്സായിരുന്നു. കാലിന് ഒടിവു...
ആമിര്‍ ഖാന്‍ നയകനായ ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നാഗര്‍ അന്തരിച്ചു. 19 വയസ്സായിരുന്നു. കാലിന് ഒടിവുണ്ടായതിനെത്തുടര്‍ന്ന് കഴിച്ച മരുന്നില്‍ നിന്നുണ്ടായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. മരണം ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് സ്ഥിരീകരിച്ചു.
പ്രൊഡക്ഷന്‍ ഹൗസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ ; 'ഞങ്ങളുടെ സുഹാനിയുടെ മരണവാര്‍ത്ത കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവന്‍ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെണ്‍കുട്ടി, ദംഗല്‍ സുഹാനിയില്ലാതെ അപൂര്‍ണ്ണമായിരുന്നു.' 'സുഹാനി, നീ ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നും ഒരു നക്ഷത്രമായി നിലനില്‍ക്കും' എന്നായിരുന്നു കുറിപ്പ്.
ജാഗ്രന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, സുഹാനിക്ക് മുമ്പ് കാലിന് ഒടിവ് സംഭവിച്ചിരുന്നു, ചികിത്സയ്ക്കിടെ അവള്‍ക്ക് ലഭിച്ച മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായി. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എങ്കിലും സുഹാനിയുടെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
Key words: Dangal,Suhani Bhatnagar, Passed Away, Amir Khan
COMMENTS