Shone George is against CM Pinarayi Vijayan
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്. ലാവ്‌ലിന്‍ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനെ പിണറായി വിജയന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗമാക്കിയെന്നാണ് ആരോപണം.
അന്ന് ഇന്‍കം ടാക്‌സ് ഡയറക്ടറായിരുന്ന ആര്‍.മോഹനന്‍ ഇപ്പോള്‍ വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫായത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇയാള്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നതായും ഇയാള്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുമെന്നും ഷോണ്‍ പറഞ്ഞു.
Keywords: Shone George, Pinarayi Vijayan, R.Mohanan, Personal staff
COMMENTS