മുംബൈ : ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകന്‍ അഭിഷേക് ഘോഷാല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. ഫേസ്ബുക്ക് ലൈവിനിടെ ഒപ്പമുണ്ടായിര...
മുംബൈ : ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകന്‍ അഭിഷേക് ഘോഷാല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. ഫേസ്ബുക്ക് ലൈവിനിടെ ഒപ്പമുണ്ടായിരുന്ന ആള്‍ അഭിഷേകിനെ വെടിവച്ചുകൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു.വ്യാഴാഴ്ച രാത്രി മുംബയിലെ ദഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Keywords: Shiv Sena, Shot Dead, Facebook live


COMMENTS