വയനാട്: വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ വലിയ പ്രതിഷേധത്തിന് സാക്ഷ്യം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്ന് റോ...
വയനാട്: വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ വലിയ പ്രതിഷേധത്തിന് സാക്ഷ്യം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്ന് റോഡു മാര്‍ഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുല്‍ പടമലയിലെത്തിയത്. ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്. അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി പോളിന്റെ പാക്കത്തെ വീട് സന്ദര്‍ശിക്കും.
കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും അദ്ദേഹം സന്ദര്‍ശിക്കും. കല്‍പ്പറ്റയില്‍ പി ഡബ്യൂ ഡി റസ്റ്റ് ഹൌസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധി വിലയിരുത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.
Key words: Rahul Gandhi, Wayanad, Protest
COMMENTS