കൊച്ചി : വെള്ളിയാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തില്‍ ഉറച്ച് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമകള്‍...
കൊച്ചി: വെള്ളിയാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തില്‍ ഉറച്ച് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് അതിവേഗം ഒടിടി പ്ലാറ്റുഫോമുകളില്‍ വരുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടിയില്‍ പ്രദര്‍ശനമാരംഭിക്കൂ എന്ന് ഫിലിം ചേംബറില്‍ നല്‍കിയ സത്യവാങ്മൂലം ലംഘിച്ചുകൊണ്ട് സിനിമ പുറത്ത് വന്ന് 28 ദിവസം കഴിയുമ്പോള്‍ തന്നെ ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യുന്നു എന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഫിയോക്ക് ചൂണ്ടിക്കാണിക്കുന്നു. ഒടിടിയില്‍ നേരത്തെ റിലീസ് ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫിയോക്ക് ആവശ്യപ്പെടുന്നുണ്ട്.
Key words: FEUOK, Film, Release
COMMENTS