കോഴിക്കോട്: കൊയിലാണ്ടി ടൗണ്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്നതിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതി അഭിലാഷ് പറഞ്...
കോഴിക്കോട്: കൊയിലാണ്ടി ടൗണ്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്നതിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. അഭിലാഷ് നഗരസഭാ മുന്‍ ചെയര്‍പേഴ്‌സന്റെ ഡ്രൈവറായിരുന്നു.
ചെറുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. പുറത്തും കഴുത്തിനുമാണ് വെട്ടേറ്റത്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകള്‍ ഏറ്റിട്ടുണ്ട്.
പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും, കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി. പാര്‍ട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കൊയിലാണ്ടിയില്‍ സിപിഎം ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
Key words: Murder, CPM Local Secretary, Personal Enmity
COMMENTS