Mega farmers march in Delhi
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിക്കാനൊരുങ്ങുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ ഒരുക്കങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പടെ നിരവധി ആവശ്യങ്ങളുന്നയിച്ച് ഇരുന്നൂറോളം കര്‍ഷക സംഘടനകളാണ് നാളെ ദില്ലി ചലോ മാര്‍ച്ച് നടത്തുന്നത്.
ഇതേതുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. മാര്‍ച്ച് 12 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. തിക്രു, സിംഘു, ഗാസിപൂര്‍, ബദര്‍പൂര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ പൊലീസ് സന്നാഹവും അണിനിരന്നിട്ടുണ്ട്.
രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി 25 ലക്ഷത്തിലേറെ കര്‍ഷകരാണ് നാളത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, ചുടുകട്ടകള്‍ തുടങ്ങിയവയൊന്നും കയ്യില്‍ കരുതാന്‍ പാടില്ല, ലൗഡ് സ്പീക്കറിന്റെ ഉപയോഗം പാടില്ല തുടങ്ങിയ വിലക്കുകളും ഉത്തരവിലുണ്ട്.
വിലക്കു ലംഘിക്കുന്നവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ട്. ഏഴു ജില്ലകളിലെ ഇന്റര്‍നെറ്റും വിച്ഛേദിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കര്‍ഷക സംഘടനകളുടെ സംയുക്ത മാര്‍ച്ച് രാജ്യം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്.
Keywords: Farmers march, New Delhi, 144, Arrest
COMMENTS