കൊച്ചി: ഇന്നലെ രാത്രി കൊച്ചിയിലെ ഒരു ബാറില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരാണ് പിടിയിലായ...
കൊച്ചി: ഇന്നലെ രാത്രി കൊച്ചിയിലെ ഒരു ബാറില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരാണ് പിടിയിലായത്. വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാര്‍ മാനേജര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു.
രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തര്‍ക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാര്‍ക്ക് വെടിയേറ്റത്. എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു.
Key words: Kochi Bar firing case; 3 people were arrested
COMMENTS