Karnataka high court order about case against Veena Vijayan
ബംഗളൂരു: മാസപ്പടി കേസില്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ അന്വേഷണം തീര്‍ത്തും നിയമപരമാണെന്ന് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശദമായ വിധിപ്പകര്‍പ്പില്‍ പറയുന്നു.
പ്രതിഭാഗത്തിന്റെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണം ഏത് ഘട്ടത്തിലാണ് എസ്എഫ്‌ഐഒയ്ക്ക് കൈമാറേണ്ടതെന്ന് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ടെന്നും വിധിയില്‍ പറയുന്നു.
എക്‌സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാല്‍ ഹര്‍ജി തള്ളുന്നു എന്നാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഈ വിധി മുഖ്യമന്ത്രിക്കും മകള്‍ക്കും ഇവരെ ന്യായീകരിക്കുന്ന പാര്‍ട്ടിക്കുമേറ്റ കനത്ത തിരിച്ചടി തന്നെയാണ്.
Keywords: Karnataka high court, Order, SFIO,Veena Vijayan
COMMENTS