ന്യൂഡല്‍ഹി: ഹരിയാനയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്റും ബഹദൂര്‍ ഗഡില്‍നിന്നുള്ള മുന്‍ എംഎല്‍എയുമായ പ്രമുഖ ജാ...
ന്യൂഡല്‍ഹി: ഹരിയാനയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്റും ബഹദൂര്‍ ഗഡില്‍നിന്നുള്ള മുന്‍ എംഎല്‍എയുമായ പ്രമുഖ ജാട്ട് നേതാവ് നഫെ സിങ് റാത്തിയെ വെടിവച്ച് കൊലപ്പെടുത്തി.
ഇന്നലെ വൈകിട്ട് ഝജ്ജര്‍ ജില്ലയില്‍ നഫെ സിങ് സഞ്ചരിച്ച എസ്‌യുവിക്കുനേരെ അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ കൂടി മരിച്ചതായും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയും അനുയായിയുമാണ് ആക്രമണത്തിന് പിന്നിലെന്നും സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലും ബിഷ്‌ണോയ് ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
Key Words: Former Haryana MLA, Jat leader, Nafe Singh Rathi, Shot Dead
COMMENTS