Ajeesh's family denies financial help from Karnataka government
വയനാട്: കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായം നിരസിച്ച് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം. വിവരം രേഖാമൂലം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. വിഷയത്തില്‍ കര്‍ണാടക ബി.ജെ.പി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
കര്‍ണാടക വനം വകുപ്പ് ബേലൂരില്‍ നിന്നും പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ട ബേലൂര്‍ മഖ്‌ന എന്ന ആനയാണ് അജീഷിനെ ചവിട്ടിക്കൊന്നത്. ഇതേതുടര്‍ന്ന് കേരള സര്‍ക്കാര്‍ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മറ്റു സന്നദ്ധസംഘടനകളും സഹായവുമായി രംഗത്തെത്തിയിരുന്നു.
സ്ഥലത്തെത്തിയ എം.പി രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലാണ് കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് രാഹുല്‍ ഗാന്ധി എം.പിക്കും കര്‍ണാടക സര്‍ക്കാരിനും നന്ദി പറഞ്ഞ കുടുംബം ബി.ജെ.പി ചെയ്ത മനുഷ്യത്വരഹിതമായ നടപടി വേദനിപ്പിച്ചുവെന്നും അതിനാല്‍ ധനസഹായം സ്‌നേഹപൂര്‍വം നിരസിക്കുന്നുവെന്നും അറിയിച്ചത്.
Keywords: Elephant attack, Ajeesh, Family, Karnataka government
COMMENTS