ആലപ്പുഴ: ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പിന്‍വലിച്ച് പി.പി ചിത്തരഞ്ജന്‍ എംഎല്‍എയും , എം, സത്യപാലന്‍ എന്നിവരെ വീണ്ടും സി പി എം ...
ആലപ്പുഴ: ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പിന്‍വലിച്ച് പി.പി ചിത്തരഞ്ജന്‍ എംഎല്‍എയും , എം, സത്യപാലന്‍ എന്നിവരെ വീണ്ടും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി.
ആലപ്പുഴ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.ബി ചന്ദ്രബാബുവിനെ ഒഴിവാക്കുകയും ആര്‍ നാസറിനെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയാക്കുകയും ചെയ്തു.
ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികള്‍ ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വിഭാഗീയ പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Key words: PP Chitharanjan, Alappuzha CPM, District Secretariat
COMMENTS