കോയമ്പത്തൂര്‍: ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പൊട്ടയ്യാണ്ടിപ്പ...
കോയമ്പത്തൂര്‍: ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പൊട്ടയ്യാണ്ടിപ്പറമ്പ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പരമ്പരാഗത വിത്തുകളും അവയുടെ ഗുണങ്ങളും പരിചയപ്പെടുത്തി.
പേരുകേട്ടതും വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഫലപ്രദവുമായ കുമിള്‍നാശിനിയായ ബോർഡോ മിശ്രിതത്തെ കുറിച്ച് സംസാരിച്ചു. കമുകിന്റെയും റബ്ബറിന്റെയും കുമിള്‍ രോഗത്തിനെതിരെയാണ് ഇത് പ്രയോഗിക്കുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച സമയത്തിനും താപനിലയ്ക്കും പ്രത്യേക ഈര്‍പ്പമുള്ള വിത്തുകള്‍ തയ്യാറാക്കി വിത്ത് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള രീതിയായ സീഡ് പ്രൈമിങ്ങിനെ കുറിച്ചും വിശദീകരിച്ചു. നാപ്‌സക്ക് സ്‌പ്രേയറിന്റെ ഉപയോഗ രീതിയെ പറ്റിയും കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തി. കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍, റാവെ കോ ഓർഡിനേറ്റര്‍ ഡോ. ശിവരാജ് പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. ഇനിയകുമാര്‍ എം, ഡോ.ജെ.അരവിന്ദ്, ഡോ. വിനോദിനി ഡി, എന്നിവര്‍ ഇതിനു വേണ്ടുന്ന നേതൃത്വം നല്‍കി.
വിദ്യാര്‍ത്ഥികളായ നവീന്‍. എം, നീമ എസ്.നായര്‍, ഗൗരിനന്ദ.എസ്, ദേവിക ഉദയകുമാര്‍, ഐശ്വര്യ.എന്‍.പി, ഐശ്വര്യ. എസ്, കൃഷ്ണനവമി എസ്, ശ്രേയ .വി. കെ, നവനീത് ഭാസ്‌കര്‍, അപര്‍ണ .എ.എസ്, സംഗീത പ്രിയ, എം.വി. കാവ്യ എന്നിവര്‍ പങ്കെടുത്തു.
Key words: Awareness Class, Farmers
COMMENTS