കോഴിക്കോട്: കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് വ്യാജമാണെന്ന് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച...
സി.പി.എം മുഖപത്രം ദേശാഭിമാനി വ്യാജ രേഖ ചമച്ചതാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. സംഭവത്തില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ദേശാഭിമാനിയും സിപിഎമ്മും അന്‍സില്‍ ജലീലിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ദേശാഭിമാനിയില്‍ വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകനെ പിരിച്ചു വിടണമെന്നും ഇയാള്‍ തനിക്കും കെ.സുധാകരനടക്കമുള്ളവര്‍ക്കുമെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടി. അന്‍സില്‍ ജലീലിന് ഈ വിഷയത്തില്‍ നിയമപരമായ എല്ലാ നടപടികള്‍ക്കും പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് മരുന്ന് വിതരണം സ്തംഭിച്ച നിലയിലാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം മരുന്ന് വിതരണത്തില്‍ ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നും വ്യക്തമാക്കി. കൊറോണ സമയത്ത് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.
മുഖ്യമന്ത്രിയെക്കുറിച്ച് പാര്‍ട്ടി ഇറക്കിയ സ്തുതിഗാനം കേട്ട് ജനങ്ങള്‍ ചിരിക്കുകയാണെന്നും മുഖ്യമന്ത്രി സൂര്യനാണെന്നും കഴുകനാണെന്നുമൊക്കെയുള്ള പാര്‍ട്ടി നേതാക്കളടക്കമുള്ളവരുടെ പ്രസ്താവന സി.പി.എം എത്രമാത്രം ദുഷിച്ചു എന്നുള്ളതിന്റെ തെളിവാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Anzil Jalil, Fake certificate case
COMMENTS