Vandiperiyar victim's father was attacked
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് കുത്തേറ്റു. വയറിലും പുറത്തും കുത്തേറ്റ ഇയാളെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജിന്റെ ബന്ധു പാല്‍രാജാണ് കുട്ടിയുടെ പിതാവിനെ കുത്തിയത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതി പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Vandiperiyar, Victim's father, Attacked, Arjun's relative
COMMENTS