വാഷിംഗ്ടണ്‍ : അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതുവര്‍ഷം പുലരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട്. ഇന്നലെ ഇന്ത്യന്‍ സമയം 3.30 നാണ് ...
വാഷിംഗ്ടണ്‍ : അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതുവര്‍ഷം പുലരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട്. ഇന്നലെ ഇന്ത്യന്‍ സമയം 3.30 നാണ് ലോകം പുതുവര്‍ഷത്തിന്റെ ആദ്യനിമിഷങ്ങളിലേക്ക് കടന്നത്. പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, കിരിബാത്തി എന്നിവിടങ്ങളിലാണ് ആദ്യം പുതുവര്‍ഷം പിറന്നത് .തൊട്ടുപിറകെ ന്യൂസിലാന്‍ഡും ഓസ്ട്രേലിയയും പുതുവര്‍ഷത്തെ വരവേറ്റു.
ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലും പുതുവര്‍ഷത്തെ വലിയ ആഘോഷത്തോടെയാണ് വരവേറ്റത്. ദുബൈ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും പുതുവത്സരത്തിന്റെ വരവ് ഗംഭീരമാക്കി. ഏറ്റവുമൊടുവില്‍ മധ്യപസഫിക്ക് സമുദ്രത്തിലെ ബേക്കേഴ്‌സ് ദ്വീപിലാണ് പുതുവത്സരമെത്തുക. ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 4.30 നാണ് ബേക്കഴ്‌സ് ദ്വീപ് 2024 ലേക്ക് കടക്കുക.
Key words: New-year
COMMENTS