തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ 2024 ജനുവരി 24 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമു...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ 2024 ജനുവരി 24 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
COMMENTS