ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡീപ്‌ഫേയ്ക്കിന് ഇരയായി മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ...
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡീപ്‌ഫേയ്ക്കിന് ഇരയായി മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിന് കീഴിലുള്ള കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ചന്ദ്രശേഖര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോ ഫ്‌ലാഗ് ചെയ്തതിന് സച്ചിന്‍ ടെഡുല്‍ക്കറോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന ഡീപ്‌ഫേക്കുകളും തെറ്റായ വിവരങ്ങളും ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഡീപ്‌ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സച്ചിന്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഒരു മൊബൈല്‍ ഗെയിംമിംഗ് ആപ്ലിക്കേഷനെ സച്ചിന്‍ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകള്‍ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സച്ചിന്‍ എക്‌സില്‍ പ്രതികരണവുമായി രംഗത്തുവന്നത്.
Key words: Deep Fake, Sachin Thendulkar, Rajeev Chandrasekhar
COMMENTS