അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ പ്രതിഷ്ഠാ ദിനമായ 22ന് പോകില്...
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ പ്രതിഷ്ഠാ ദിനമായ 22ന് പോകില്ല. അന്ന് വലിയ തിരക്കുണ്ടാകും. ആ ദിവസത്തെ സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് തീരുമാനം. പകരം നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന രാമക്ഷേത്രത്തിന്റ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാജ്യത്തൊട്ടാകെയുള്ള നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക രംഗങ്ങളിലെ ഒട്ടേറെ പേര്‍ ഇതിനോടകം ക്ഷണം ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. പതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിന് ക്ഷണം ലഭിച്ചിരുന്നു. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും കൈമാറി ആര്‍എസ്എസ് നേതാക്കളാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
Key words: Ram Temple, Ayodhya, Governer, Ariff Muhammed Khan
COMMENTS