ന്യൂഡല്‍ഹി: മാലിദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ സൈനിക...
ന്യൂഡല്‍ഹി: മാലിദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ സൈനിക, വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മ്മിക്കുക. ടൂറിസത്തിനൊപ്പം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താന്‍ പുതിയ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന വിലയിരുത്തലിനിടെയാണ് വിമാനത്താവള പദ്ധതി മുന്നോട്ട് വരുന്നത്.
യുദ്ധവിമാനങ്ങള്‍, മറ്റ് സൈനിക വിമാനങ്ങള്‍, വാണിജ്യ വിമാനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമായ ഒരു ഡ്യുവല്‍ പര്‍പ്പസ് എയര്‍ഫീല്‍ഡ് ഉണ്ടാക്കാനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി നിര്‍ദ്ദേശം വീണ്ടും സര്‍ക്കാരിന് അയക്കുകയായിരുന്നു.
Key words: Airport, Lakshadweep, India
COMMENTS