തൃശൂര്‍ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ...
തൃശൂര്‍ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തിയത്.
പ്രധാനമന്ത്രി നേരിട്ടെത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. മമ്മൂട്ടി, മോഹന്‍ലാല്‍, ഖുഷ്ബു തുടങ്ങിയ താരങ്ങള്‍ നേരത്തെ വിവാഹ വേദിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ തൃപ്രയാര്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഗുരുവായൂര്‍ തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി എത്തുന്നതിന് 20 മിനിറ്റ് മുന്‍പ് രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍ ഹെലിപ്പാഡില്‍ കവചമായി നിര്‍ത്തിയിരുന്നു. ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് എത്തിയത്. തുടര്‍ന്ന് 7.40 ഓടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. 20 മിനിറ്റ് സമയം അദ്ദേഹം ദര്‍ശനത്തിനായി ചിലവഴിക്കുമെന്നാണ് വിവരങ്ങള്‍. തുടര്‍ന്ന് പ്രധാനമന്ത്രി താമര കൊണ്ടു തുലാഭാരം നടത്തുമെന്നുള്ള സൂചനകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
COMMENTS