ഇടുക്കി : ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ 50 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്...
ഇടുക്കി : ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ 50 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്. ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം രജിസ്ട്രേഷന്‍ സമയത്ത് മറച്ചുവച്ചു. എന്നാല്‍ ആധാരത്തില്‍ കൂടുതല്‍ സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണെന്നും വിജിലന്‍സ്.
എന്നാല്‍ ക്രമക്കേട് നടത്തിയത് കുഴല്‍നാടന്‍ ആണ് എന്നുള്ളതിന് തെളിവില്ല. അതേസമയം, എന്നാല്‍ അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കൂടുതല്‍ ഭൂമി ഉണ്ടെങ്കില്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുഴല്‍നാടന്‍ അദ്ദേഹം പറഞ്ഞു.
Key words: Mathew Kuzhalnadan, Vigilance, Case
COMMENTS