തിരുവനന്തപുരം: കേരള സര്‍ക്കാരിന് ഇത് വിമര്‍ശനങ്ങളുടെ കാലമാണ്. എം.ടിയുടെ കടുത്ത വിമര്‍ശനങ്ങള്‍ വഴി മരുന്നിട്ട ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങും ...
തിരുവനന്തപുരം: കേരള സര്‍ക്കാരിന് ഇത് വിമര്‍ശനങ്ങളുടെ കാലമാണ്. എം.ടിയുടെ കടുത്ത വിമര്‍ശനങ്ങള്‍ വഴി മരുന്നിട്ട ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങും മുമ്പ് വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും.
കിരീടങ്ങള്‍ വാഴുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം. മുകുന്ദന്‍ വിമര്‍ശിക്കുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാന്‍ ഉള്ളത് സിംഹാസനം ഒഴിയൂ എന്നാണ്.
സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും തന്റെ വിമര്‍ശനം ബാധകമാണെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല, വ്യക്തിപൂജ പാടില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇ എം എസ് നേതൃപൂജകളില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന എം ടിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളണമെന്നും കേരളത്തിലെ സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നു. ചില കാര്യങ്ങളില്‍ ഇടര്‍ച്ചകളുണ്ടെന്നും അത് പരിശോധിക്കണം. ചോര ഒഴുക്കാന്‍ അധികാരികളെ അനുവദിക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓര്‍ക്കണം. ഇത് ഓര്‍ത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനം ആവശ്യമാണ്. പലര്‍ക്കും സഹിഷ്ണുതയില്ല. വിമര്‍ശിക്കാന്‍ എഴുത്തുകാര്‍ പോലും മടിക്കുകയാണെന്നും എം മുകുന്ദന്‍ പറഞ്ഞു.
Key words: M Mukundan, Pinarayi Vijayan
COMMENTS