കൊച്ചി : സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാനിയന്‍ കപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവികസേന. നാവികസേനയുടെ ഐഎന്‍എസ് സുമിത്ര എന്ന പടക...
കൊച്ചി : സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാനിയന്‍ കപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവികസേന. നാവികസേനയുടെ ഐഎന്‍എസ് സുമിത്ര എന്ന പടക്കപ്പലിന്റെ ദൗത്യമാണ് ഇറാനിയന്‍ കപ്പലിന്റെ മോചനത്തിന് ഇടയാക്കിയത്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെയും രക്ഷപ്പെടുത്തി.
കൊച്ചി തീരത്തിന് 700 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇറാന്റെ സഹായ അഭ്യര്‍ത്ഥന നാവികസേനയ്ക്ക് ലഭിച്ചതിന് പിന്നാലെ ഐഎന്‍എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടര്‍ കപ്പലിന് സമീപമെത്തി വിട്ടുപോകാന്‍ കടല്‍ക്കൊളളക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കൊള്ളക്കാര്‍ വഴങ്ങിയില്ല. കപ്പല്‍ വളഞ്ഞ ഇന്ത്യന്‍ നാവികസേന കൊള്ളക്കാരെ നിരായുധീകരിച്ച ശേഷം കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു.
Key words: Indian Navy, Frees, Iranian Ship, Hijack
COMMENTS