High court order about protection for governor nominated members of senate
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ തവണ സെനറ്റ് യോഗത്തിനെത്തിയ അഗങ്ങളെ സെനറ്റ് ഹാളിന്റെ ഗേറ്റ് പൂട്ടി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പത്മശ്രീ ബാലന്‍ പൂതേരിയെ അടക്കം റോഡില്‍ നിര്‍ത്തുകയും മത്സരിച്ച് ജയിച്ച് സെനറ്റ് അംഗങ്ങളാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സെനറ്റ് അംഗങ്ങള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തങ്ങള്‍ക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല അധികൃതരും പോലീസും മൂക സാക്ഷികളായി നില്‍ക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച സെനറ്റ് അംഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.
Keywords: High court, Order, Governor, Police protection
COMMENTS