തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ 4752 പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ്സുമുറികളില്‍ നടപ്പാക്കിയ ഹൈടെക...
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ 4752 പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ്സുമുറികളില്‍ നടപ്പാക്കിയ ഹൈടെക് വിദ്യാഭ്യാസം സമ്പൂര്‍ണ്ണ പരാജയമാണെന്ന് നവകേരളം കര്‍മ്മ പദ്ധതി മുന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്
ഡിജിറ്റല്‍ പഠന സംവിധാനമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സമഗ്ര പോര്‍ട്ടല്‍ അപൂര്‍ണ്ണമാണ്. വിവിധ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെയും പഠന വിഭവങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വിവര വിനിമയ സാങ്കേതിക വിദ്യയിലൂടെ കുട്ടികളെ പഠിപ്പിക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഇനിയും സ്വീകരിച്ചിട്ടില്ല. ഐ.ടി.യില്‍ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത അധ്യാപകര്‍ക്ക് നാമമാത്രമായ പരിശീലനം മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബി എസ് എന്‍.എല്‍ കണക്ഷന്‍ നിര്‍ത്തലാക്കിയതോടെ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം സ്‌കൂളുകളില്‍ ലഭ്യമല്ല. പകരമായി വന്ന കെ. ഫോണ്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല.
മിക്ക സ്‌ക്കൂളുകളിലും ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍, സ്‌ക്രീന്‍, സ്പീക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Key words: Cheriyan Philip, Hi tech Education,
COMMENTS