Governor about protest against him
തൊടുപുഴ: സി.പി.എം പ്രതിഷേധങ്ങള്‍ക്കിടയിലും തൊടുപുഴയില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ ഭീഷണികള്‍ നേരിട്ടാണ് ഇതുവരെയെത്തിയതെന്നും മുന്‍പ് അഞ്ചു തവണ തനിക്കു നേരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും അന്നുണ്ടാകാത്ത ഭയം ഇപ്പോഴുമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
35-ാം വയസ്സില്‍ തോന്നാത്ത ഭയം 72-ാം വയസില്‍ തോന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിക്കു ശേഷം മടങ്ങവേ ഗവര്‍ണര്‍ ഇടയ്ക്കുവച്ച് വണ്ടി നിര്‍ത്തി കുട്ടികളെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതേസമയം പ്രതിസന്ധികള്‍ മറികടന്ന് പരിപാടിക്കെത്തിയ ഗവര്‍ണര്‍ക്ക് സംഘാടകര്‍ നന്ദി പറഞ്ഞു. ഹര്‍ത്താലായതിനാല്‍ കൂടുതലാളുകള്‍ പരിപാടിയില്‍ പങ്കെടുത്തതും അവര്‍ ചൂണ്ടിക്കാട്ടി.
Keywords: Governor, Idukki, CPM, Protest
COMMENTS