ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ. അതിശൈത്യത്തെ തുടര്‍ന്ന് ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ചാപരിധി കുറഞ്ഞ...
ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ. അതിശൈത്യത്തെ തുടര്‍ന്ന് ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ചാപരിധി കുറഞ്ഞതോടെ ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങളും വൈകിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഞായറാഴ്ച വരെ ജാഗ്രത തുടരാനാണ് നിര്‍ദേശം.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അതിശൈത്യത്തിന്റെയും ശീതക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളില്‍ ജനുവരി 28 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.അതേസമയം അഞ്ചുദിവസം കൂടി അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Key words: Extreme cold, Red Alert, North India
COMMENTS