Audio launch of Malaikottai Vaaliban by DNFT
മോഹന്‍ലാല്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.
ചിത്രത്തില്‍ ഒരുപാട് രഹസ്യങ്ങളുണ്ടെന്നും അതെന്താണെന്ന് ചിത്രം കാണുമ്പോള്‍ മനസ്സിലാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏത് ഭാഷയില്‍ കണ്ടാലും അതത് ഭാഷയുടെ കഥയായി തോന്നുന്നതാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നായിക സൊണാലി കുല്‍ക്കര്‍ണി തുടങ്ങിയവരും സംസാരിച്ചു.
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് ദൃശ്യങ്ങളും വീഡിയോകളും ഡി.എന്‍.എഫ്.ടി പ്ലാറ്റ്‌ഫോം വഴി മലൈക്കോട്ടൈ വാലിബനിലൂടെയാണ് ഡി.എന്‍.എഫ്.ടി അവതരിപ്പിക്കുന്നത്. ഡി.എന്‍.എഫ്.ടി കരസ്ഥമാക്കിയ വ്യക്തികള്‍ക്ക് ചടങ്ങില്‍ സൗജന്യപ്രവേശനമുണ്ടായിരുന്നു.ദുബായിലും ലണ്ടനിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും തുടര്‍ന്നും പുതിയ സിനിമകള്‍ വാങ്ങുമ്പോഴും റിലീസ് ചെയ്യുമ്പോഴും ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും ഡയറക്ടര്‍ സുഭാഷ് മാനുവല്‍ വ്യക്തമാക്കി.
Keywords: Malaikottai Vaaliban, Audio launch, Trailer, Mohanlal
COMMENTS