Actors Govind Padmasoorya & Gopika Anil got married
തൃശൂര്‍: നടന്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ച് ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കടുത്തു.
തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാ - സീരിയല്‍ - അവതാരക രംഗത്തെ നിരവധിപ്പേര്‍ പങ്കെടുത്തു. നേരത്തെ നടന്‍ മോഹന്‍ലാലിനെ ഇരുവരും ഒരുമിച്ച് പോയി ക്ഷണിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിദേശത്തായതില്‍ എത്താന്‍ സാധിക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മക്കളായി ഗോപികയും അനുജത്തി കീര്‍ത്തനയും അഭിനയിച്ചിരുന്നു.
മ്യൂസിക് വീഡിയോകളിലൂടെ കരിയര്‍ ആരംഭിച്ച ജിപി പിന്നീട് അവതാരകനായും തുടര്‍ന്ന് നടനാകുകയുമായിരുന്നു. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ജിപി.
ബാലതാരമായശേഷം വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് സാന്ത്വനം എന്ന സീരിയലിലൂടെയാണ് ഗോപിക പിന്നീട് അഭിനയരംഗത്തെത്തിയത്. ഇതിലെ ശിവാഞ്ജലി കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ആയുര്‍വേദ ഡോക്ടറും കൂടിയാണ് ഗോപിക.
Keywords: Govind Padmasoorya, Gopika Anil, Married,
COMMENTS