ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം അധികാരമേറ്റ ഇന്ത്യന്‍ റെസ്ലിംഗ് അസോസിയേഷന് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിക...
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം അധികാരമേറ്റ ഇന്ത്യന്‍ റെസ്ലിംഗ് അസോസിയേഷന് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതികരണവുമായി ബിജെപി എംപിയും മുന്‍ ഗുസ്തി അസോസിയേഷന് പ്രസിഡന്റുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്.
'ഞാന്‍ ഡിസംബര്‍ 21 ന് തന്നെ ഗുസ്തിയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ജനാധിപത്യ രീതിയിലാണ് പുതിയ ബോഡിയെ തിരഞ്ഞെടുത്തത്. ഇനി എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കേണ്ടത് പുതിയ ബോഡിയാണ്. പുതിയ ഭാരവാഹികള്‍ അവരുടെ ഓഫീസ് തിരഞ്ഞെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... സഞ്ജയ് സിംഗ് ഒരു ബ്രാഹ്മണനാണ് ഞാന്‍ ഒരു ക്ഷത്രിയനാണ്, ഞങ്ങള്‍ തമ്മില്‍ സൗഹൃദം ഉണ്ടാകും.
തന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബ്രിജ്ഭൂഷണ് സിംഗ് പറഞ്ഞു. 'ഞാന്‍ ബല്റാംപൂര്, ഗോണ്ട, കൈസര്‍ഗഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്റെ വീട് കൈസര്‍ഗഞ്ചിലാണ്. എന്റെ വീട്ടില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം, ബാക്കി പാര്‍ട്ടി തീരുമാനിക്കും.
ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് മറുപടിയായി ബ്രിജ് ഭൂഷണ് പറഞ്ഞതിങ്ങനെ, 'അവര്‍ 11 മാസമായി ഇത് പറയുന്നു, വിഷയം കോടതിയുടെ പരിഗണയിലാണ്. ഇതില്‍ തുടര്‍ച്ചയായ രാഷ്ട്രീയം നടക്കുന്നുണ്ട്, 11 മാസമായി ഞാന്‍ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. സാക്ഷിയും വിരമിച്ചു, ഞാനും വിരമിച്ചു, വിഷയം കഴിഞ്ഞു... എനിക്ക് ഒരുപാട് ജോലിയുണ്ട്. ഞാന്‍ എന്റെ ജോലി ചെയ്യും, ഇനി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നോക്കും.
'നന്ദിനിനഗറില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. എല്ലാ ഫെഡറേഷനുകളും ഇതിന് സമ്മതം നല്‍കിയിരുന്നു. ഇനിയെങ്കിലും ഈ ടൂര്‍ണമെന്റ് അതിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുപോകണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതെന്നും
കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എന്നെ വിലയിരുത്തുക. ഞാന്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചു. ഇനി ഈ തിരഞ്ഞെടുക്കപ്പെട്ടവര്‍ തീരുമാനം എടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് വരുകയാണ്, അതിനായി എനിക്ക് തയ്യാറെടുക്കണം. സസ്പെന്ഷന് നടപടിയില്‍ കോടതിയില്‍ പോകണോ സര്‍ക്കാരുമായി സംസാരിക്കണോ എന്ന് പുതിയ ഫെഡറേഷന് തീരുമാനിക്കുമെന്നും ബ്രിജ് ഭൂഷണ് വ്യക്തമാക്കി.
Key words: Brijj Bhushan, Sashi Malik
COMMENTS