തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായി യുഡിഎഫ് നേതൃത്വം നല്‍കുന്ന കുറ്റവിചാരണ സദസ് നാളെ മുതല്‍....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായി യുഡിഎഫ് നേതൃത്വം നല്‍കുന്ന കുറ്റവിചാരണ സദസ് നാളെ മുതല്‍. നവകേരള സദസ് വന്‍ വിജയമെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസിനും സംസ്ഥാനം വേദിയാകുക.
സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുകയാണ് യു.ഡി.എഫ് ലക്ഷ്യം.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടകരാകും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.
ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.
അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നവകേരള സദസ് 23 ന് തിരുവനന്തപുരത്ത് അവസാനിക്കും.
COMMENTS