ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷം രാജി സമര്‍പ്പിച്ച ബിജെപി എംപിമാരോട് 30 ദിവസത്തിനകം ഡല്‍ഹിയിലെ സര്‍ക്കാര്‍ ...
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷം രാജി സമര്‍പ്പിച്ച ബിജെപി എംപിമാരോട് 30 ദിവസത്തിനകം ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് പട്ടേലും ഉള്‍പ്പെടെ ഒമ്പത് ലോക്‌സഭാ എംപിമാരാണ് രാജിവെച്ചത്. ഇവരുടെ രാജിക്കത്ത് സ്വീകരിച്ചതായി വ്യാഴാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചിരുന്നു.
രാകേഷ് സിംഗ്, ഉദ്യ പ്രതാപ് സിംഗ്, മധ്യപ്രദേശില്‍ നിന്നുള്ള റിതി പഥക്, രാജസ്ഥാനില്‍ നിന്നുള്ള ദിയാ കുമാരി, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ഛത്തീസ്ഗഡില്‍ നിന്നുള്ള ഗോമതി സായ്, അരുണ്‍ സാവോ എന്നിവരാണ് രാജിവെച്ച മറ്റ് ലോക്‌സഭാ എംപിമാര്‍. കൂടാതെ രാജ്യസഭാ എംപി കിരോഡി ലാല്‍ മീണയും രാജിവച്ചു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പുതിയ പരീക്ഷണമാണ് നടത്തിയത്. ലോക്സഭാ എംപിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. നാല് സംസ്ഥാനങ്ങളിലായി 21 എംപിമാരെയാണ് ബിജെപി മത്സരിപ്പിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും 7 വീതവും ഛത്തീസ്ഗഡില്‍ 4 ഉം തെലങ്കാനയില്‍ 3 ഉം എംപിമാര്‍ വീതവും മത്സരിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്തെ എന്നിവരും ഈ എംപിമാരില്‍ ഉള്‍പ്പെടുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന എംപിമാര്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ തങ്ങളുടെ ഒരു സീറ്റ് വിട്ടുനല്‍കേണ്ടിവരുമെന്നാണ് ചട്ടം. 14 ദിവസത്തിനകം ഒരു സീറ്റ് വിട്ടുനല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടേണ്ടി വരുമെന്ന് ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുന്‍ സെക്രട്ടറി ജനറലുമായ പിഡിടി ആചാരി പറഞ്ഞു.
Key words: Delhi, MP, Resignation, BJP
COMMENTS