മാവേലിക്കര: മാവേലിക്കരയില്‍ ആറുവയസുകാരി മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷ്് ട്രെയിനില്‍ നിന്നും ചാടി മരിച്ചു. ആലപ്പു...
മാവേലിക്കര: മാവേലിക്കരയില്‍ ആറുവയസുകാരി മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷ്് ട്രെയിനില്‍ നിന്നും ചാടി മരിച്ചു. ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകും വഴി ശാസ്താകോട്ടക്ക് സമീപമെത്തിയപ്പോള്‍ ട്രയിനില്‍ നിന്നു ചാടുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രിയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു അച്ഛന്‍ ശ്രീമഹേഷ് കൊലപ്പെടുത്തിയത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലില്‍വച്ച് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
Key words: Nakshthra Murder, Suicide
COMMENTS