കൊല്ലം : മൂന്നാംകുറ്റിയില്‍ പിതാവിനെ മകന്‍ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനു പിന്നാലെയാണ് പിതാവ് മാങ്ങ...
കൊല്ലം : മൂന്നാംകുറ്റിയില്‍ പിതാവിനെ മകന്‍ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനു പിന്നാലെയാണ് പിതാവ് മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനെ മകന്‍ അഖില്‍ കൊലപ്പെടുത്തിയത്.
അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം കുറ്റിയില്‍ ഇവര്‍ നടത്തുന്ന സിറ്റി മാഷ് എന്ന ഫാന്‍സി കടയില്‍ വെച്ചാണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച്ച ഉച്ചക്ക് കടയിലുണ്ടായിരുന്ന ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അഖില്‍ ചുറ്റിക കൊണ്ട് രവീന്ദ്രനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Key words: Father, Son, Murder


COMMENTS